മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങളുമായി കല്ലറ ഗ്രാമപഞ്ചായത്ത്. വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിഷ ജോണ്സണ് എബ്രഹാം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു മോന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു.പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഉറവിടതല മാലിന്യ സംസ്കരണo നടത്തുവാനും പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്കൂളുകളിലെയും കിണറുകള്‍ ക്ലോറിനേഷന് നടത്തുവാനും തീരുമാനിച്ചതായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോയി കോട്ടായില്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments