Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ പഞ്ചായത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം.



കല്ലറ പഞ്ചായത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ  മൂന്നാം വര്‍ഡില്‍ കളമ്പുകാടിനു സമീപത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വ്യാപകമായി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. രാവിലെ 10 മണിയോടുകൂടിയാണ് ഈ പ്രദേശത്ത്  ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 

 മൂന്നാം വാര്‍ഡിലെ താമസക്കാരനായ  പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, അനില്‍കുമാര്‍ മുക്കില്‍, ജോസ് കുര്യാക്കോസ് പുല്‍പ്ര,  ജോസമോന്‍ പുല്‍പ്ര, ജോണ്‍സന്‍ കളപ്പുരയില്‍, സാബു തറയില്‍, എന്നിവരുടെ വീടുകള്‍ക്ക്   മരങ്ങള്‍ ഒടിഞ്ഞു വീണു  നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന്  തച്ചേരിമുട്ട് - തറേത്താഴം, പെരിയാര്‍കുളങ്ങര - പറവന്തുരുത്ത് എന്നീ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സ്  സ്ഥലത്തെത്തി രക്ഷാപ്രര്‍ത്തനം നടത്തി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുളള ശ്രമത്തിലാണ് KSEB.

Post a Comment

0 Comments