കിടങ്ങൂര്‍ കൈരളി റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു. തെക്കടക്കാട്ട് വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ രാധാ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജിത്ത് ആര്‍ച്ചാനിക്കല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഡോക്ടര്‍ കെ ബിജു റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ജയമോഹന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എം ദിലീപ് കുമാര്‍, കിടങ്ങൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജ്യോതി ബാലകൃഷ്ണന്‍, കൈരളി റസിഡന്‍സ് അസോസിയേഷന്‍ വനിതാ സബ്കമ്മിറ്റി പ്രസിഡന്റ് എം എന്‍ സബിത, അസോസിയേഷന്‍ യുവജന കൂട്ടായ്മ അംഗം പി എം ഗോകുല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് സോമനാഥന്‍ ആര്‍ച്ചാനിക്കല്‍ വരണാധികാരിയായിരുന്നു.
0 Comments