മരങ്ങാട്ടുപിള്ളി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോഷി സക്കറിയാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇമ്മാനുവല്‍, സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ്, എസ് പി നമ്പൂതിരി, ക്യാപ്റ്റന്‍ സജി കുര്യന്‍ എന്നിവരെയാണ് ആദരിച്ചത്. യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ലയണ്‍സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ സക്കറിയ, ബേബി കണ്ണമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments