Breaking...

9/recent/ticker-posts

Header Ads Widget

ആറ് വയസ്സുള്ള കുട്ടി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു.



ഗുരുതര മസ്തിഷ്‌ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ,  ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിലുണ്ടായ  ക്വാഡ്രിജെമിനല്‍ അരക്‌നോയിഡ് സിസ്റ്റ് എന്ന അപൂര്‍വ്വ മുഴ മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറില്‍ വെള്ളം കെട്ടുകയും തുടര്‍ച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയില്‍ ആകുകയും ചെയ്തിരുന്നു. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍  ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സരീഷ് കുമാര്‍ എം.കെ യുടെ നേതൃത്വത്തില്‍  ഡിറൂഫിംഗ് എക്‌സിഷന്‍ ആന്‍ഡ് വി.പി ഷണ്‍ഡിംഗ് എന്ന ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. 

തുടര്‍ച്ചയായി അപസ്മാരം ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്ത്  ആറു വയസ്സുകാരന്റെ  ആരോഗ്യ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെയാണ് അതിസൂക്ഷ്മവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയ നിശ്ചയിച്ചത്. ഡോ.സരീഷ് കുമാര്‍ എം.കെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മണിക്കൂറുകള്‍ നീണ്ട സൂക്ഷ്മ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ രോഗം ഭേദപ്പെടുത്തിയത്.  അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ബേസില്‍ പോള്‍ മനയാലില്‍ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ജോസ് കുര്യന്‍ ജേക്കബ്, അസോ.കണ്‍സള്‍ട്ടന്റ് ഡോ.സഫലിയ നാസര്‍ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments