ചതുര്‍ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ കിടങ്ങൂര്‍ LLM ഹോസ്പിറ്റലിന്റെയും ലിറ്റിന്‍ ലൂര്‍ദ് നഴ്‌സിംഗ് കോളജിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും ഞായറാഴ്ച നടക്കും. പഴയ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ ഓര്‍ത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി ദന്തല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജോണി എടാട്ട്, ടോം സി മരുതൂര്‍, പള്ളിവികാരി ഫാദര്‍ ജയിംസ് ചെരുവില്‍, LLM ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസിന തുടങ്ങിയവര്‍ പങ്കെടുക്കും. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ ക്കുറിച്ച് ബോധവത്കരണം ലക്ഷ്യമിടുന്ന പ്രദര്‍ശനവും ക്യാമ്പിനോടനുബന്ധിച്ച് നടക്കും.


.webp)


0 Comments