Breaking...

9/recent/ticker-posts

Header Ads Widget

പൂതൂര്‍ക്കാട്ടന്‍പത് പാടശേഖരത്ത് ഞാറ്റടി മഹോത്സവം



ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൃഷി ചെലവ് കുറയ്കാനും വരുമാനം വര്‍ധിപ്പിക്കാന കഴിയുമെന്നും കാര്‍ഷികവികസനകര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം  പൂതൂര്‍ക്കാട്ടന്‍പത് പാടശേഖരത്ത് ഉദ്ഘാടനം ചെയ്തു പ്രസംകയായിരുന്നു മന്ത്രി. ഡ്രോണ്‍  സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ വിത്തിനുള്ള ചെലവ്40 ശതമാനം  കുറക്കാന്‍ കഴിയും  സ്മാര്‍ട്ട് ഫാമിങ് ആണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഡ്രോണ്‍ സെന്‍സര്‍ കൃഷി രീതി യിലൂടെ കര്‍ഷകന്റെ ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെ നാലായിരത്തിലധികം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

പാടത്ത് ഇറങ്ങി യന്ത്രവല്‍കൃതമായി ഞാറ് നട്ടാണ് ഞാറ്റടി മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. മില്ലുകാര്‍ നെല്ല് ഏറ്റെടുക്കാതെ വരുന്നതാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരമെന്നോണം സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തി. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലായി രണ്ട് നെല്ല് സംഭരണ സംസ്‌കരണ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത് കോട്ടയത്തേത് അടുത്ത ജനുവരിയോടെ പൂര്‍ത്തിയാകും. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് O.S  അനീഷ് കുമാര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.ടി രാജേഷ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. ഷീനാമോള്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്‍. അജയ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജയന്‍ കെ. മേനോന്‍, രശ്മി പ്രസാദ്, പി.എസ്. ഹസീദാ, കെ.എ. സുമേഷ് കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റെജിമോള്‍ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ജ്യോതി,  കൃഷി ഓഫീസര്‍ നസിയ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments