സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സേവനം കാഴ്ചവച്ച നേഴ്‌സിനുള്ള കോട്ടയം ജില്ലാതല പുരസ്‌കാരം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി നാരായണന് ലഭിച്ചു.  സ്വന്തം കര്‍മ്മ മേഖലയില്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം  പാലിയേറ്റീവ് കെയറിലും ബോധവല്‍ക്കരണ ക്ലാസുകളിലും മുതല്‍ അടുക്കളത്തോട്ട നിര്‍മ്മാണത്തില്‍ വരെ നിറഞ്ഞുനില്‍ക്കുകയാണ് സിന്ധു. പാലാ കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രിയിലെ അണുബാധ നിര്‍മാര്‍ജന യൂണിറ്റിലെ ഗ്രേഡ് വണ്‍ നേഴ്‌സ് ആണ് സിന്ധു.