കിടങ്ങൂര്‍ ഗ്രാമപഞ്ചയത്ത് ഫിസിക്കലി ഹാന്‍ഡി ക്യാപ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ 18-ാമത് വാര്‍ഷികാഘോഷം നടന്നു. കിടങ്ങൂര്‍ PKV ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ചികിത്സാസഹായ വിതരണവും നടന്നു. ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവായ പാലിയെറ്റിവ് നഴ്‌സ് ഷീലാറാണിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. EM ബിനു മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് സജി ചാക്കോ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അശോക് കുമാര്‍ പൂതമന, ഡോ മേഴ്‌സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, അഡ്വ ജയ്‌മോന്‍ തങ്കച്ചന്‍, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, സംഘടനാ സെക്രട്ടറി ജയിംസ് KJ, ട്രഷറര്‍ എം വി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments