പാലായില്‍ സ്ഥിരമായി വൈദ്യതി തടസ്സമുണ്ടാകുന്നതില്‍ പ്രതിഷേധവുമായി യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്നില്‍ വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി. ജില്ലാ പ്രസിഡന്റ് VC പ്രിന്‍സ് ഉദ്ഘാടനം ചെയ്തു .മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ കോപ്പി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കി . സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കല്‍ അധ്യക്ഷനായിരുന്നു. സിബി റിജെന്‍സി, ജോയി കളരിക്കല്‍, ബാബു നെടുമുടി, ജോമോന്‍ ഓടയ്ക്കല്‍, ജോമി സന്ധ്യ, സജി രചന, സതീഷ് ശങ്കര്‍, ജോമോന്‍ വാളം പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments