അധ്യാപക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന് മുന്നോടിയായി മരിയസദനത്തിലെത്തി സമയം ചെലവഴിച്ച് അധ്യാപകര്‍. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം മെയ് 31 ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് ,അധ്യാപകരായ കെ എം തോമസ്, സെന്‍ അബ്രഹാം ,ശ്രീമതി അനില ജോണ്‍ എന്നിവരാണ് സ്‌കൂളിലെ മുഴുവന്‍ സ്റ്റാഫ് അംഗങ്ങളുമായി പാലാ മരിയ സദനത്തില്‍ എത്തി അന്തേവാസികള്‍ കള്‍ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തത്. പാലാ നഗര സഭാധ്യക്ഷന്‍ തോമസ് പീറ്റര്‍, മരിയ സദനം ഡയറക്ടര്‍ സന്തോഷ് മരിയ സദനം, പാലാ നഗരസഭ ഉപാധ്യക്ഷ ബിജി ജോജോ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ബൈജു കൊല്ലം പറമ്പില്‍, ഫാ സോമി മാത്യു , പി.റ്റി.എ പ്രസിഡന്റ് സജു കുടത്തിനാല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
0 Comments