ദേശീയ സേവാഭാരതി കേരള ഘടകം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ പൂഞ്ഞാറില്‍ നിര്‍മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം നടന്നു. തല ചായ്ക്കാനൊരിടം പദ്ധതി പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ശ്രീരാമ നിലയം വീട്ടില്‍ മിനി സാജന്‍, രണ്ടാം വാര്‍ഡില്‍ പാനിക്കോട്ടില്‍ മധു ജേക്കബ് എന്നിവര്‍ക്കാണ് വീട് നല്കിയത്. വീടിന്റെ താക്കോല്‍ ദാനം പനച്ചിപ്പാറ എ റ്റി എം ലൈബ്രറി അങ്കണത്തില്‍ വച്ചു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു.
പൂഞ്ഞാര്‍ സേവാ ഭാരതി പ്രസിഡന്റ് എ എന്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് പി പി ഗോപി സേവാ സന്ദേശം നല്‍കി. സ്വാമി ദര്‍ശനാനന്ദ സരസ്വതി അനുഗ്രപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോണ്‍ ജോര്‍ജ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി പി ശ്രീജിത്ത് മാസ്റ്റര്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെ ജി രാജേഷ്,കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
0 Comments