126 തവണ രക്തദാനം നടത്തി രക്തദാന രംഗത്ത് മാതൃകയായ ഷിബു തെക്കേമറ്റത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കലിനോടനുബന്ധിച്ച് സ്‌നേഹസംഗമം നടന്നു. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി സേവനമനുഷ്ടിച്ചിരുന്ന ഷിബു തെക്കെമറ്റം മേയ് 31 നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പതിമൂന്നര വര്‍ഷവും വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടു വര്‍ഷത്തോളവും സേവനമനുഷ്ടിച്ച ശേഷമാണ് ഷിബു പടിയിറങ്ങുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ തന്നോടൊപ്പം ഉണ്ടായിരുന്നവരേയും പ്രവര്‍ത്തനമേഖലയില്‍ സഹകരിച്ചവരേയും ഒരുമിച്ചു ചേര്‍ത്താണ് സ്‌നേഹസംഗമം നടത്തിയത്. മാര്‍ ജേക്കബ് മുരിക്കന്‍ , യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര്‍ അലക്‌സന്ത്രയോസ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി , മാണി സി കാപ്പന്‍ എംഎല്‍എ , മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്മോന്‍ മുണ്ടയ്ക്കന്‍ , രാജേഷ് വാളിപ്ലാക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ ജോര്‍ജ് മണ്ണുകുശുമ്പില്‍ , കൊഴുവനാല്‍ പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ്, കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ബിജു, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, ജോര്‍ജുകുട്ടി ജോസഫ്, സ്‌നേഹഗിരി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ കാര്‍മ്മല്‍ ജോ ,ഗേള്‍സ് ടൗണ്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്വര്‍ഗ്ഗ , എമില്‍ ടോം ഷിബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌നേഹസംഗമത്തില്‍ വിദ്യാദ്യാസ-പോലീസ് - ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍മാര്‍, അദ്ധ്യാപകര്‍, ജനസമിതി അംഗങ്ങള്‍, പാലാ ബ്ലഡ് ഫോറം, ലയണ്‍സ് ക്ലബ്ബ്, വൈസ്‌മെന്‍ ക്ലബ്ബ്, ചൈതന്യാ ക്ലബ്ബ്, മീനച്ചില്‍ ഫാസ്, ബ്ലഡ് ബാങ്കുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments