ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാര്‍ഡിന് അര്‍ഹയായ പാലാ കെ.എം.മാണി ജനറല്‍ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസര്‍ സിന്ധു പി.നാരായണനെ നഗരസഭയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേര്‍ന്ന് ആദരിച്ചു. സിന്ധു പി.നാരായണന് ആരോഗ്യ സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ പറഞ്ഞു. ആശുപത്രിയിലും ജോലി സമയത്തിനു ശേഷവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിസ്വാര്‍ത്ഥ സേവനമാണ് സിന്ധു.പി.നാരായണന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, മുന്‍ നഗരസഭാ ചെയര്മാന്മാരായ ആന്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തന്, ലീന സണ്ണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂ പടവന്, ജയ്സണ്‍ മാന്തോട്ടം, ആര്.എം.ഒ.ഡോ എം.അരുണ്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരും ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.
0 Comments