അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമി ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ചടങ്ങുകള്‍ക്കും നവീകരണ കലശത്തിനും തുടക്കമായി. മെയ് 4 മുതല്‍ 12 വരെ തീയതികളില്‍ ആയാണ് തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കുന്നത്. ദേവപ്രശ്‌ന വിധിപ്രകാരമാണ് ശിവക്ഷേത്രം പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്ഷേത്രം നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്‍കിയത് ഊരാണ്മ്മ കുടുംബയോഗം അംഗം മാത്തൂര്‍ ഇല്ലത്ത് ഡോക്ടര്‍ പി പി ചാക്യാര്‍ ആണ്. ഭക്തജന സഹകരണത്തോടെയാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. ശ്രീ മഹാദേവ ക്ഷേത്ര സങ്കേതത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭദ്രകാളി ക്ഷേത്രം ഇതോടൊപ്പം പുനരുദ്ധരിക്കുകയും സര്‍വ്വാഭീഷ്ട വരദായിനിയായ മാത്തൂര്‍ ഭഗവതി കൂടി ക്ഷേത്രത്തിനകത്ത് പുതിയതായി പൂര്‍ത്തിയായ ശ്രീകോവിലിനുള്ളില്‍ കുടിയിരുത്തപ്പെടുകയും ആണ്.
ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നവീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പഴയ ബിംബം പുതിയ ശ്രീകോവിലിലേക്ക് വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. വൈകുന്നേരം വിശേഷം ദീപാരാധന, കലശപൂജ, വാസ്തു കലശപൂജ, വാസ്തു ഹോമം, വാസ്തു കല ശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. മെയ് അഞ്ചിന് പന്തിരടി പൂജ, ബിംബശുദ്ധി കലശങ്ങളുടെ അഭിഷേകം, ആറിന് തത്വ കലശാഭിഷേകം, പരികലശ പൂജ , അധിവാസ ഹോമം, ഏഴിന് ബിംബ ശുദ്ധി ,കലശപൂജ ,ദീപാരാധന ,മുളയിടല്‍, അത്താഴപൂജ , മെയ് 9ന് രാവിലെ 6.30ന് മേജര്‍ സെറ്റ് പഞ്ചവാദ്യം തുടര്‍ന്ന് രാവിലെ ഏഴു മുതല്‍ 8. 25 വരെയുള്ള ഇടവം രാശി അത്തം നക്ഷത്രത്തില്‍ ദര്‍ശന പ്രാധാന്യമേറിയ പുനപ്രതിഷ്ഠാ ചടങ്ങുകളും നടക്കും. സമാപന ദിവസമായ മെയ് 12ന് വൈകുന്നേരം 4.30ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഭാരവാഹികളായ ആര്‍ ദിവാകരന്‍ നമ്പൂതിരി, മുരളി ജി നായര്‍, ഇ കെ മോഹനന്‍, സി എന്‍ പരമേശ്വരം നമ്പൂതിരി ചോമാലയില്ലം എന്നിവരുടെ നേതൃത്വത്തിലാണ് പുനപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്.
0 Comments