Breaking...

9/recent/ticker-posts

Header Ads Widget

സമരം വെറും പ്രഹസനവും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ളതും മാത്രമെന്ന് തോമസ് പീറ്റര്‍.



പാലാ നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടക്കം ചേര്‍ന്ന് നടത്തിയ സമരം വെറും പ്രഹസനവും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ളതും മാത്രമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍. പാലാ നഗരസഭയില്‍ മാത്രമല്ല ,കേരളത്തില്‍ എല്ലായിടത്തും നായ്ക്കള്‍  അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്. ഇവയെ കൊല്ലാനോ,  സംരക്ഷിക്കാനോ നിയമം അനുവദിക്കുന്നില്ല. 

നിയമപരമായി ഇവയെ പിടികൂടി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടത്തി  പിടിച്ചിടത്ത് തന്നെ തിരിച്ച്  വിടാനേ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളു. അതിനായി പാലാ നഗരസഭ ജില്ലാ പഞ്ചായത്ത് മുഖേന കൃത്യമായി ഫണ്ട് വകയിരുത്തി നടപ്പിലാക്കി വരുന്നുണ്ട്. സുപ്രീം കോടതിയും സര്‍ക്കാരും ഉണ്ടാക്കിയ നിയമങ്ങള്‍ മാറ്റാന്‍ നഗരസഭയ്ക്ക് അധികാരമില്ല. കേരളത്തിലെ പ്രതിപക്ഷം ഭരിക്കുന്ന  നഗരസഭകളില്‍ ഇതിനായി പ്രത്യേക നിയമം ഉണ്ടങ്കില്‍ അറിയിച്ചാല്‍  പാലാ നഗരസഭയും അത് നടപ്പാക്കുന്നതാണന്ന് ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു. 


Post a Comment

0 Comments