Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍തുമ്പി കലാജാഥയ്ക്ക് തുടക്കം



ബാലസംഘം അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വേനല്‍തുമ്പി കലാജാഥയ്ക്ക് തുടക്കം കുറിച്ചു. വിജയപുരത്ത് നടന്ന നാല് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് അയര്‍ക്കുന്നം ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ മെയ് അഞ്ച് വരെ കുട്ടികളുടെ കലാജാഥ പര്യടനം നടത്തുന്നത്. കലാജാഥയുടെ ഏരിയാ തല ഉദ്ഘാടനം വടവാതൂര്‍ ഹൈസ്‌ക്കുളില്‍ ബാലസംഘം ഏരിയാ കോര്‍ഡിനേറ്റര്‍ എന്‍ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ബാലസംഘം ഏരിയാ പ്രസിഡന്റ് നിവേദിത രാജേഷ് അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി അശ്വിന്‍ അനീഷ് , ഏരിയാ കണ്‍വീനര്‍ രശ്മി എം ആര്‍ എന്നിവര്‍ സംസാരിച്ചു. 


മാങ്ങാനത്ത് നിന്ന് ആരംഭിച്ച ജാഥ കണിയാംകുന്ന്, മാലം, തിരുവഞ്ചൂര്‍ കേന്ദ്രങ്ങളില്‍ പര്യാടനം നടത്തി വൈകിട്ട്  അയര്‍ക്കുന്നത്ത് സമാപിച്ചു. ഏരിയായിലെ തെരഞ്ഞെടുക്കപ്പെട്ട പത്തൊന്‍പത് കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ജാഥക്യാപ്റ്റന്‍ അശ്വിനും, വൈസ് ക്യാപ്റ്റന്‍ നിവേദിതയുമാണ് ജാഥ നിയന്ത്രിക്കുന്നത്. ഏരിയാ രക്ഷാധികാരികളായ അനില്‍കുമാര്‍ എന്‍, രശ്മി എം ആര്‍, സ്മത, മനോജ് സി എം എന്നിവര്‍ ജാഥയൊടൊപ്പം പങ്കുചേരുന്നുണ്ട്. നാടകവും, രംഗ ശില്പവും, അവതരണ ഗാനവും കൊണ്ട് കലാജാഥ ശ്രദ്ധേയമാണ്. സമൂഹത്തില്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന ഒട്ടനവധി പ്രശ്നങ്ങളെ കലാരൂപത്തിലാക്കി ബോധവത്കരിക്കുകയും  പ്രതിഷേധിക്കുകയും ചെയ്ത് പ്രതിരോധം തീര്‍ക്കുകയാണ് കാലാജാഥയിലൂടെ കുട്ടികള്‍.

Post a Comment

0 Comments