100 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് കാരിത്താസ് ആശുപത്രി ആതുര സേവന രംഗത്ത് നേട്ടം കൊയ്തു. മധ്യകേരളത്തില്‍ ഇതാദ്യമായി 100 റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രകിയകള്‍ പൂര്‍ത്തിയാക്കിയാണ് കാരിത്താസ് അഭിമാനനേട്ടം കൈവരിച്ചത്. മധ്യ കേരളത്തിലെ ആദ്യത്തെ റോബോട്ടിക് മുട്ട്,ഇടുപ്പ് ശസ്തക്രിയാ സൗകര്യമുള്ള കാരിത്താസ് ആശുപത്രിയില്‍ 100 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്ത് പദ്മശ്രീ IM വിജയന്‍ എത്തുന്നു. ജൂണ്‍ 24 ന് ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന സമ്മേളനത്തില്‍ IM വിജയന്‍ മുഖ്യാതിഥിയായിപങ്കെടുക്കും.
0 Comments