Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി പിള്ളയുടെ സ്മൃതിദിനാചരണം ജൂണ്‍ 12 ന് ഏറ്റുമാനൂരില്‍ നടക്കും.



ഹാസ്യ സമ്രാട്ടായിരുന്ന എസ്.പി പിള്ളയുടെ സ്മൃതിദിനാചരണം ജൂണ്‍ 12 ന് ഏറ്റുമാനൂരില്‍ നടക്കും. സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് Sp പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് അഭിനയിക്കുന്ന  പ്രൊട്ടക്ടര്‍ എന്ന സിനിമ പ്രദര്‍ശനത്തിനെത്തും.  G ജഗദീഷും ട്രസ്റ്റംഗങ്ങളും എസ്.പി പിള്ളയുടെ വസതിയിലെത്തി ഗുരുവന്ദനം നടത്തി. Sp പിള്ളയുടെ പുത്രന്‍ സതീഷ്ചന്ദ്രന്‍  പുളിമൂട്ടില്‍, എന്‍ അരവിന്ദാക്ഷന്‍ നായര്‍, സിനിമാ താരം കോട്ടയം പുരുഷന്‍ എന്നിവര്‍ക്ക് ദക്ഷിണ നല്‍കി. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്  ഭദ്രദീപം  തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു .എസ്.പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ ഉഷ സുരേഷ്, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി.കെ രാജന്‍, എസ്.പി പിള്ള സ്മൃതി 2025 സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിറിള്‍ ജി നരിക്കുഴി,സമിതി കണ്‍വീനര്‍ എ.ആര്‍ രവീന്ദ്രന്‍, കഥകളി ആചാര്യന്‍ ഏറ്റുമാനൂര്‍ ശിവജി ,ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments