പള്ളിക്കത്തോട്ടില്‍ നിയന്ത്രണം നഷ്ടമായ കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം. പള്ളിക്കത്തോട് ചെങ്ങോലിയില്‍ രാത്രി 8.15 ഓടെയായിരുന്നു സംഭവം. ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ചന്ദ്രന്‍കുന്നേല്‍ വീട്ടില്‍ ജെയിംസിന്റെ മകന്‍ ജെറിന്‍ (19)ആണ് മരിച്ചത്.പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാര്‍ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന നാലു പേരില്‍ മൂന്നു പേര്‍ രക്ഷപെട്ടു. ജെറിനാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. കാറിനുള്ളില്‍ ജെറിന്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും, പൊലീസും ചേര്‍ന്ന് തിരച്ചിലാണ് ജെറിന്റെ മൃതദേഹംകണ്ടെത്തിയത്.
0 Comments