Breaking...

9/recent/ticker-posts

Header Ads Widget

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്.



കാറും സ്‌കൂട്ടറും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. എം.സി റോഡില്‍ അടിച്ചിറയ്ക്കും തെള്ളകത്തിനുമിടയില്‍ ബുധനാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറും, കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. 

അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തെറിച്ച്  കാറിന്റെ ചില്ലില്‍ തലയിടിച്ച്  റോഡിലേക്ക് തെറിച്ചു വീണു. സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയ്ക്ക് മുറിവു പറ്റുകയും കാല്‍ ഒടിയുകയും ചെയ്തു .ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കായി  കരാര്‍ അടിസ്ഥാനത്തില്‍  ഓടുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ യാത്ര ചെയ്ത ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയുടെ മൂക്കിനും, ചുണ്ടിനും പല്ലുകള്‍ക്കും ക്ഷതം ഏറ്റു.  അപകടത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് പരിക്കില്ല. അപകടത്തില്‍ കാറിന്റെ മുന്‍വശവും, ആക്ടീവ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.     ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments