Breaking...

9/recent/ticker-posts

Header Ads Widget

അടിവാരം കോട്ടത്താവളം കോലാഹലമേട് റോഡ് ഉദ്ഘാടനം



ജനകീയ കൂട്ടായ്മയില്‍ പണി തീര്‍ത്ത അടിവാരം കോട്ടത്താവളം കോലാഹലമേട് റോഡ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട വാഗമണ്‍ റോഡിന് ഒരു സമാന്തര പാത കൂടിയാണ് ഈ റോഡ്. റോഡിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അലോഷ്യസ് എബ്രഹാം ഐക്കരപ്പറമ്പില്‍ സ്വാഗതമാശംസിച്ച  ചടങ്ങില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജിസോയ് ഏര്‍ത്തെല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 80 ഓളം പേര്‍ ചേര്‍ന്ന് നല്‍കിയ 25 ലക്ഷം രൂപ മുടക്കി 5 കിലോമീറ്റര്‍ ദൂരത്തിലാണ് പുതുതായി റോഡ് നിര്‍മ്മിച്ചത്. ഇടുക്കി കോട്ടയം ജില്ലകളെ തമ്മില്‍ യോജിപ്പിക്കുന്നതിനോടൊപ്പം ഈറോഡ് തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുകന്‍ മല, തങ്ങള്‍പ്പാറ പ്രദേശങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കും.  

ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കടപ്ലാക്കല്‍, ഗുണഭോക്തൃ പ്രതിനിധി പ്രവീണ്‍ മോഹനന്‍,കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീര്‍, പൂഞ്ഞാര്‍ രാജകുടുംബ അംഗം പി ആര്‍ അശോക വര്‍മരാജ,  എം ജി ശേഖരന്‍, എബി പൂണ്ടിക്കുളം, വാര്‍ഡ് മെമ്പര്‍ മേരി തോമസ്  എന്നിവര്‍ ചടങ്ങില്‍  സംസാരിച്ചു.

Post a Comment

0 Comments