Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ ടോപ്പേഴ്‌സ് ഡേ



പാലാ അല്‍ഫോന്‍സാ കോളേജില്‍ ടോപ്പേഴ്‌സ് ഡേ ആഘോഷം നടന്നു.  എം. ജി. യൂണിവേഴ്‌സിറ്റി ഡിഗ്രി  പരീക്ഷകളില്‍ പാലാ അല്‍ഫോന്‍സാ കോളേജ് യൂണിവേഴ്‌സിറ്റി തലത്തില്‍ 29 റാങ്കുകളും 1 എസ് ഗ്രേഡും 51 എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി. വര്‍ഷങ്ങളായി എം ജി യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസും കരസ്ഥമാക്കുന്നത് അല്‍ഫോന്‍സ കോളജാണ്. ബുധനാഴ്ച നടന്ന ടോപ്പേഴ്‌സ് ആഘോഷത്തില്‍ National Academy of കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്‌സസ് നാര്‍കോട്ടിക്‌സ് മുന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍  Dr. K.N രാഘവന്‍ IRS മുഖ്യാതിഥിയായിരുന്നു. 

അല്‍ഫോന്‍സ കോളേജ് മാനേജര്‍ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു.  എം.ജി യൂണിവേഴ്‌സിറ്റി  സിന്‍ഡികേറ്റ് മെംബര്‍ ഡോ.ജോജി അലക്‌സ് പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. Sr. മിനിമോള്‍ മാത്യു,വൈസ് പ്രിന്‍സിപ്പല്‍ ഡോ. Sr. മഞ്ജു എലിസബത്ത് കുരുവിള,  മഞ്ജു ജോസ്, കോളേജ് ബര്‍സാര്‍ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  നാക്  അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കോളേജിലെ ശാന്തമായ പഠനാന്തരീക്ഷവും മികവാര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും വിദ്യാര്‍ത്ഥിനീ കേന്ദ്രീകൃതമായ അധ്യാപന ശൈലിയുമാണ് തുടര്‍ച്ചായി മികച്ച വിജയം കോളജിനു ലഭ്യമാക്കുന്നത്.

Post a Comment

0 Comments