മാഞ്ഞൂര്‍ ലയണ്‍സ് ക്ലബിന്റെയും പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ പുലിയന്നൂര്‍ ഗവണ്‍മെന്റ് ആശ്രമം എല്‍ പി സ്‌കൂളില്‍ പഠനോപകരണ വിതരണം നടത്തി.. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി എലിസബത്ത് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് മുഖ്യപ്രഭാഷണവും, ലയണ്‍സ് 318B ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം പ്രോജക്ട് അവതരണവും നടത്തി. മാഞ്ഞൂര്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാഗുകള്‍, കുടകള്‍, നോട്ട് ബുക്കുകള്‍ തുടങ്ങിയ വിവിധ പഠന സാമഗ്രികളും മധുരപലഹാര വിതരണവും നടത്തി. സെന്റ് തോമസ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സി. പ്രിന്‍സി ഫിലിപ്പ് ഡോ. ആന്റോ മാത്യു എന്നിവര്‍നേതൃത്വംനല്‍കി.
0 Comments