അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോല്‍സവം വര്‍ണാഭമായി. പ്രവേശനോത്സവത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ ആന്റണി കിഴക്കേ വീട്ടില്‍ അധ്യക്ഷത വഹിച്ചു. അയര്‍ക്കുന്നും പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാമ്പാടി എക്‌സൈസ് ഓഫീസര്‍ അഞ്ജു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ ടോജോ പുളിക്കപടവില്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം , വാര്‍ഡ് മെമ്പര്‍ ീ ജോര്‍ജ് ഇലഞ്ഞിക്കല്‍, പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് ബിനോയി ഇടയാലില്‍ വൈസ് പ്രസിഡണ്ട് മാത്യു വി ജെ വാക്കയില്‍ എന്നിവര്‍ സംസാരിച്ചു.
0 Comments