Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരിയില്‍ എം,സി റോഡരികില്‍ കായാമ്പൂ പൂന്തോട്ടം ഒരുങ്ങി.



പരിസ്ഥിതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് കാണക്കാരിയില്‍ എം,സി റോഡരികില്‍ കായാമ്പൂ പൂന്തോട്ടം ഒരുങ്ങി. കാണക്കാരി ഗ്രാമപഞ്ചായത്തും ശാസ്ത്രസാഹിത്യ പരിഷത്തും കൈകോര്‍ത്തുകൊണ്ടാണ്  വേറിട്ട സസ്യങ്ങളുടെ പൂന്തോട്ടം ഒരുക്കുന്നത്. കാണക്കാരി പഞ്ചായത്തിലെ 7,10 വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന എം.സി റോഡിനോട് ചേര്‍ന്നുള്ള പട്ടിത്താനം ചെരുവ്  ഭാഗത്തെ ഭൂമിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി പൂന്തോട്ടമാക്കി മാറ്റിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ പറഞ്ഞു.

കായാമ്പൂ, ഞാവല്‍, ഞാറ, കൊരണ്ടി , പൂച്ചപ്പഴം, കല്ലമ്പട്ട, കദളി  തുടങ്ങിയവയാണ് ഇവിടെ നട്ടു പരിപാലിച്ച് ജൈവവൈവിധ്യ പൂന്തോട്ടം ഒരുക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ മുന്‍ പ്രസിഡണ്ട് സി. ശശി പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ ഈ പൂന്തോട്ടത്തിന്റെ  ഉദ്ഘാടനം ഉഴുവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത് നിര്‍വഹിക്കും. 
പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി, ലൗലിമോള്‍ വര്‍ഗീസ്  പരിസ്ഥിതി പ്രവര്‍ത്തകന്‍ സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫെബിന്റെ മേല്‍നോട്ടത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ പൂന്തോട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടത്തിയത്.

Post a Comment

0 Comments