കടനാട് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബാങ്ക് സംരക്ഷണഫോറം ആവശ്യപ്പെട്ടു.ആറു പതിറ്റാണ്ടിലേറെ,കടനാട് പഞ്ചായത്തിലേയും, സമീപപ്രദേശങ്ങളിലേയുംകുടുംബങ്ങളുടെ സാമ്പത്തികാശ്രയമായിരുന്ന, കടനാട് സഹകരണ ബാങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ സഹകരണ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണം.
ഒന്നര വര്‍ഷമായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം തുടരുന്ന കടനാട് സഹകരണ ബാങ്കില്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി 13 അംഗ കമ്മറ്റിയുടെ നിയന്ത്രണത്തിലേക്ക് ബാങ്കിനെ മാറ്റണമെന്ന് കൊല്ലപ്പള്ളിയില്‍ ചേര്‍ന്ന സംവാദ സദസ് ആവശ്യപ്പെട്ടു.ബാങ്കിന്റെ പതനത്തിന് മുഖ്യ കാരണക്കാരായ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടന്നു വരുന്നതെന്നും നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ബാങ്കിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കിയിരിക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു.കടനാട് സഹകരണ ബാങ്കിനെ പൂര്‍വ സ്ഥിതിയിലേക്ക് തിരികെ യെത്തിക്കണമെന്ന് സംവാദസദസ് ആവശ്യപ്പെട്ടു. 2023 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി. റോയി വെള്ളരിങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഔസേപ്പച്ചന്‍ കണ്ടത്തില്‍പറമ്പില്‍, ബിനു മാത്യൂസ്, ജോയി കളരിക്കല്‍, ജോയി ചന്ദ്രന്‍ കുന്നേല്‍, ജോര്‍ജ് തെക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments