KPMS കിടങ്ങൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. കിടങ്ങൂര്‍ ശാഖയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചന്തക്കവലയിലെ തമിഴ് വിശ്വകര്‍മ്മ സൊസെറ്റി ഹാളില്‍ നടന്ന കുടുംബസംഗമം KPMS സംസ്ഥാന കമ്മറ്റിയംഗം അജിത് കല്ലറ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് PKദേവദാസ് അധ്യക്ഷനായിരുന്നു.
ശാഖാ സെക്രട്ടറി Kk സുരേഷ് റിപ്പോര്‍ട്ടും, ട്രഷറര്‍ VG ശശി കണക്കുകളും അവതരിപ്പിച്ചു. യൂണിയന് റിപ്പോര്‍ട്ട് ശാഖ യൂണിയന് കമ്മറ്റിയംഗം PV സുകുമാരന്‍ അവതരിപ്പിച്ചു. രാജേഷ് KR സ്വാഗതമാശംസിച്ചു. സാനു വടവാതുരുത്തേലിന്റെ സ്മരണാര്‍ത്ഥം നല്കുന്ന പഠനോപകരണങ്ങളുടെ വിതരണം യൂണിയന് പഞ്ചമി കോ-ഓര്‍ഡിനേറ്റര്‍ സുജ സാനു നിര്‍വഹിച്ചു. ഷാജിമോന്‍ സി.ഡി , ധന്യ KP എന്നിവര്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്കുശേഷം നടന്ന യോഗത്തില്‍ കിടങ്ങൂര്‍ SHO മഹേഷ് KL ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രീത VT കൃതജ്ഞതാ പ്രകാശനംനടത്തി.
0 Comments