Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലോക പരിസ്ഥിതി ദിനാഘോഷം



പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലോക പരിസ്ഥിതി ദിനാഘോഷം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ആശുപത്രിയായി മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത് അഭിമാനകരമായ നേട്ടമാണെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഉപയോഗരഹിതമായ തുണിത്തരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹൃദ തുണിബാഗുകളുടെ ലോഞ്ചിംഗ് മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ.പോളിന്‍ ബാബുവിന് നല്‍കി നിര്‍വ്വഹിച്ചു. ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്‌സ് ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു, ഓപ്പറേഷന്‍സ് എ.ജി.എം.അനൂപ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രിയിലെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്‍ജിനീയറിംഗ് വിഭാഗം മാനേജര്‍ ഡോ.പോളി തോമസ് അവതരിപ്പിച്ചു.



Post a Comment

0 Comments