പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഐ.ടി.ഇയുടെ ആഭിമുഖ്യത്തില്‍ ഡി.എല്‍.എഡ് വിദ്യാര്‍ത്ഥികള്‍ നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി തങ്കച്ചന്‍, അധ്യാപകരായ ഡോ.അലക്‌സ് ജോര്‍ജ്, ഡോ. ടി.എം മോളിക്കുട്ടി, സാലിക്കുട്ടി ജോസ്, ഷിജാമോള്‍ തോമസ്, ദീപ എ.കെ, ബിന്ദു ജോസഫ്, ജോസ്മി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ക്യാമ്പസ് ശുചീകരണവും ക്വിസ് മത്സരവും നടന്നു.
0 Comments