മര മുത്തശ്ശിയെ പൊന്നാട അണിയിച്ച് ഈരാറ്റുപേട്ട ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തില്‍ വിവിധ പരിപാടികളാണ് സ്‌കൂളില്‍ സംഘടപ്പിച്ചിരുന്നത്. സ്‌കൂള്‍ വളപ്പിലുള്ള മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു. കുട്ടികള്‍ മരത്തെ കെട്ടിപ്പുണര്‍ന്ന് സ്‌നേഹ ചുംബനം നല്‍കി.പരിസ്ഥിതി പ്രവര്‍ത്തകനും എസ്.എം.ഡി.സി.ചെയര്‍മാനുമായ വി.എം.അബ്ദുള്ള ഖാന്‍ പരിസ്ഥിതി ഗാനം ആലപിച്ചു.ഹെഡ്മിസ്ട്രസ്സ് സിസി പൈകട,അദ്ധ്യാപകരായ അഗസ്റ്റിന്‍ സേവ്യര്‍,സന്തോഷ് മാത്യു,മുഹമ്മദ് നിജാസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments