Breaking...

9/recent/ticker-posts

Header Ads Widget

തിരക്കേറിയ എം.സി റോഡില്‍ അപകടവളവുകള്‍ ഭീഷണിയാകുന്നു.



തിരക്കേറിയ എം.സി റോഡില്‍ അപകടവളവുകള്‍ ഭീഷണിയാകുന്നു.  കാണക്കാരി പഞ്ചായത്തിലെ പട്ടിത്താനം മുതല്‍ വെമ്പള്ളി ആരംപള്ളി വളവ് വരെയുള്ള രണ്ട് കിലോമീറ്റര്‍  ദൂരത്തില്‍ ഇരുപത് അപകട വളവുകളാണുള്ളത്. കെഎസ്ഡിപി, ആധുനിക നിലവാരത്തിലുള്ള റോഡ് വികസനം നടത്തിയ ശേഷവും നിലനില്‍ക്കുന്ന അപകട വളവുകള്‍ മേഖലയില്‍  വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതായി ജനപ്രതിനിധികള്‍ പറഞ്ഞു. 

വളവുകള്‍ക്കൊപ്പം  റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയയും  ഈ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിനിടയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണമായി മാറുകയാണ്. 100 മീറ്ററിനുള്ളില്‍ ഒരു വലിയ വളവ് എന്നത് ഡ്രൈവര്‍മാരെ ഏറെ വലയ്ക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച ലഭിക്കാതെ വരുകയും  വളവുകളില്‍ പാതയോരത്തെ തണല്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും കാഴ്ച മറയ്ക്കുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക്  കാരണമാകുന്നുണ്ട് . മഴക്കാലത്ത്  വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറി നിയന്ത്രണം വിട്ടു അപകടത്തില്‍പ്പെടുന്നതും പതിവാണ്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന അപകട കണക്കുകളില്‍ പട്ടിത്താനം മുതല്‍ വെമ്പിള്ളി പാരമ്പള്ളി വരെയുള്ള വരെയുള്ള ഭാഗം പ്രത്യേക ഇടം  നേടിയിട്ടുണ്ട്.  റോഡ് സേഫ്റ്റി വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുകയാണ്.

Post a Comment

0 Comments