Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ദിനത്തില്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും മഴക്കാലരോഗ പ്രതിരോധ നടപടികളും



പരിസ്ഥിതി ദിനത്തില്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും മഴക്കാലരോഗ പ്രതിരോധ നടപടികളുമായി മാഞ്ഞൂര്‍ പഞ്ചായത്തിലെ  കുടുംബശ്രീ,ആശാ പ്രവര്‍ത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും ഒത്തു  ചേര്‍ന്നു. മഴക്കാല രോഗ പ്രതിരോധത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കറിച്ചും സന്ദേശങ്ങള്‍ നല്‍കി  വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച പരിസ്ഥിതി  ദിനത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജെഎച്ച്‌ഐ അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ആനിയമ്മ എന്നിവരുടെ മേല്‍നോട്ടത്തില്‍ പതിനാറാം വാര്‍ഡിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തിയും റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ നിറഞ്ഞിരിക്കുന്ന വെള്ളം കമഴ്ത്തി  കളഞ്ഞും ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകാവുന്ന ഇടങ്ങള്‍ കണ്ടെത്തി വൃത്തിയാക്കിയും കുടുംബാംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തിയും ആണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചത്. മഴക്കാലപൂര്‍വ്വ രോഗങ്ങളെ പ്രതിരോധിക്കേണ്ട രീതികള്‍ പരിചയപ്പടുത്തിയും ഇവര്‍ കരുതലിന്റെകാവലാളുകള്‍ആയി.


Post a Comment

0 Comments