Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ലാതല പരിസ്ഥിതി ദിനാചരണം



പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതേക്കുറിച്ച് സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും  മോന്‍സ് ജോസഫ് എംഎല്‍എ. പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും അതു ഉയര്‍ത്തുന്ന പ്രതിസന്ധികളെയും മറികടക്കണമെങ്കില്‍ പാരിസ്ഥിതിക  സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ലാതല പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ ആയാംകുടി ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.  സ്‌കൂള്‍ മാനേജര്‍ ആയാംകുടി വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രമോദ്, ഫൗളി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ ബിജുമാര്‍ TS, ബിജു മുല്ലക്കുടി, ജോണി കണിവേലി, അധ്യാപകരായ  ശ്രീകല, ഇന്ദു , സൗമ്യ, സ്വപ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ തേന്മാവിന്‍ തൈ നട്ടു കൊണ്ടാണ്  പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണക്ലാസുംനടത്തി.


Post a Comment

0 Comments