Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം വില്ലേജ് ഓഫീസിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു



കുറിച്ചിത്താനം വില്ലേജ് ഓഫീസിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു. 45 ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ അനുമതി  ലഭിച്ചിരിക്കുന്നത്. 1990 ല്‍ അന്നത്തെ റവന്യൂമന്ത്രിയായിരുന്ന PS ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ അസൗകര്യങ്ങളും ബലക്ഷയവും കണക്കിലെടുത്താണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. പുതിയ കെട്ടിടം നിര്‍മാണത്തിനായി നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റും. വ്യാഴാഴ്ച മുതല്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസ്സി പള്ളി പാരീഷ് ഹാളിന്റെ താഴഞ്ഞെ നിലയിലേക്ക് മാറ്റിയതായി വില്ലേജ് ഓഫീസര്‍ മെറീന ജോസഫ് പറഞ്ഞു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനു ശേഷം പുതിയ കെട്ടിടത്തിന്റെ പ്ലാന്‍തയ്യാറാക്കും.


Post a Comment

0 Comments