ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായം നല്‍കി. ഗവര്‍ണര്‍ ആര്‍ വെങ്കിടാചലത്തിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹായത്തോടെ 14 ലക്ഷം രൂപയുടെ സഹായമാണ് നല്‍കിയത്.
ഡിസ്ട്രിക്ട് ഭാരവാഹികളായ വി.കെ സജീവ്, സുരേഷ് ജെയിംസ്, പി.സി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ 1500 കുടുംബങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തി അരി, പലചരക്ക് സാധനങ്ങള്‍ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ബെഡുകള്‍ എന്നിവയാണ്നല്‍കിയത്. കോട്ടയം എലൈറ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാരാപ്പുഴ ഭാഗത്ത് പലചരക്ക് സാധനങ്ങള്‍ ലയണ്‍സ് ഡിസ്ട്രിക്ട് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എം.പി രമേഷ് കുമാര്‍ വിതരണം ചെയ്തു. എലൈറ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, ഡോക്ടര്‍ ജോ ജോസഫ്, സെക്രട്ടറി ഷൈജു ലാല്‍, ട്രഷറര്‍ ജെനീവ് ,അഡ്മിനിസ്‌ട്രേറ്റര്‍ വിജിത്ത് പഴുപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments