Breaking...

9/recent/ticker-posts

Header Ads Widget

സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം വ്യാഴാഴ്ച സമാപിക്കും.



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്നു വരുന്ന സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം വ്യാഴാഴ്ച സമാപിക്കും. സപ്താഹ യജ്ഞത്തിന്റെ 5.ാം ദിവസമായ ചൊവ്വാഴ്ച വൈകീട്ട് രുഗ്മിണി സ്വയംവര പാരായണവും ദൃശ്യാവിഷ്‌കാരവും നടന്നു. ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ട് താലപ്പൊലിയുടെ അകമ്പടിയോടെ രുഗ്മിണീസ്വയംവര ഘോഷയാത്ര ക്ഷേത്ര ഗോപുരത്തിങ്കല്‍ നിന്നും ആരംഭിച്ചു. 

യജ്ഞവേദിയില്‍ രുഗ്മിണി സ്വയംവര പാരായണവും സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണവും നടന്നു. ഡോ രാധ അയ്യര്‍ കൃഷ്ണ ഹര്‍ഷവും സംഘവും അവതരിപ്പിച്ച രുഗ്മിണീ സ്വയംവര ദൃശ്യാവിഷ്‌കാരം ഭക്തിനിര്‍ഭരമായ കാഴ്ചകളൊരുക്കി. യജ്ഞത്തിന്റ 6-ാം ദിവസമായ ബുധനാഴ്ച കുചേലോപാഖ്യാനം, സന്താന ഗോപാലം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. സമാപന ദിവസമായ വ്യാഴാഴ്ച കല്‍ക്കി അവതാരം, സ്വര്‍ഗ്ഗാരോഹണം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്യും. 12 മണി വരെ പ്രഭാഷണവും തുടര്‍ന്ന് യജ്ഞ സമര്‍പ്പണവുംനടക്കും.

Post a Comment

0 Comments