കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു. എന്‍എസ്എസ്സിന്റെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടന്നത്. പച്ചക്കറി വിത്ത് വിതരണവും, വൃക്ഷത്തൈ വിതരണവും നടത്തി. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. കിടങ്ങൂര്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട്ടു. പരിപാടികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ്, സ്‌കൗട്ട് മാസ്റ്റര്‍ സ്റ്റീഫന്‍സണ്‍ എബ്രാഹം എന്നിവര്‍നേതൃത്വം നല്‍കി.
0 Comments