Breaking...

9/recent/ticker-posts

Header Ads Widget

ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.



പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനാചരണത്തില്‍  125000/ രൂപ വിലവരുന്ന വിവിധയിനം തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം മാവ്, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, പേര, സപ്പോര്‍ട്ട തുടങ്ങിയവയുടെ തൈകളാണ്  വിതരണം ചെയ്തത്.  ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന് വൃക്ഷത്തെ  നല്‍കി വിതരണോദ്ഘാടനം  നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍ സ്വാഗതവും സെക്രട്ടറി ജോജിന്‍ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.



Post a Comment

0 Comments