Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു.



പ്ലാസ്റ്റിക്കിന്റെ ഉപയോഗം  കുറയ്ക്കാനും ഇല്ലാതാക്കാനും ഒത്തൊരുമിക്കണമെന്ന സന്ദേശവുമായി  വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. വലവൂരിനെ വലം വയ്ക്കാം എന്ന പേരില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഗ്രാമത്തിന്റെ പല ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഔപചാരിക ഉദ്ഘാടനം കേണല്‍ കെഎന്‍വി ആചാരി കണിക്കൊന്ന തൈ നട്ടു കൊണ്ട് നിര്‍വഹിച്ചു. 
കേണല്‍ കെഎന്‍വി ആചാരിയുടെ നേതൃത്വത്തില്‍ രാമപുരം ലയണ്‍സ് ക്ലബ്ബ്  കുട്ടികള്‍ക്ക് ഈ അധ്യയന വര്‍ഷത്തേക്കുള്ള ദിനപത്രം നല്‍കുന്നതിന്റെ ഉദ്ഘാടനവും നടന്നു. ഡാരോണ്‍ ആന്റണി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പരിസ്ഥിതി സംരക്ഷണവുമായി, ബന്ധപ്പെട്ട സ്‌കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ നേതൃത്വം നല്‍കി. രാമപുരം ടെമ്പിള്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ബോര്‍ഡ് അംഗങ്ങളായ  മനോജ് കുമാര്‍ കെ , രമേശ് ആര്‍ , ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ , പിടിഎ വൈസ് പ്രസിഡണ്ട്  ബിന്നി ജോസഫ്, വിശ്വന്‍ രാമപുരം, അധ്യാപകരായ പ്രിയ സെലിന്‍  തോമസ്, ഷാനി മാത്യു, ജോത്സിനി കെ.ആര്‍, തുടങ്ങിയവര്‍സംബന്ധിച്ചു.

Post a Comment

0 Comments