കുറവിലങ്ങാട് പഞ്ചായത്ത് കൃഷിഭവന്‍, കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്രം, കളത്തൂര്‍ ഗവ. യു.പി സ്‌കൂള്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടന്നു.. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ എന്റെ കയ്യൊപ്പ് രേഖപ്പെടുത്തല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് ചിറത്തടം ആദ്യ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
കര്‍ഷക മുഖാമുഖം പരിപാടിയില്‍ കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ ജി ജയലക്ഷ്മി, പ്രൊഫ മാനുവല്‍ വര്‍ഗീസ് എന്നിവര്‍ കര്‍ഷകരുമായി സംവദിച്ചു.
ഞാനറിയുന്ന പഴങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ പരിസ്ഥതി ദിന ക്വിസില്‍ കുമാരി എയ്ഞ്ചലും , കര്‍ഷക വേഷ അനുകരണത്തില്‍ മാസ്റ്റര്‍ അര്‍ജുന്‍ ബോസും സമ്മാനാര്‍ഹരായി. പരിസ്ഥിതി ദിനാചരണസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് മുഖ്യപ്രഭാക്ഷണം നടത്തി. 102 വയസ് പ്രായമുള്ള കര്‍ഷക മുത്തശനെ MLA പൊന്നാട അണിയിച്ച് ആദരിച്ചു. വൃക്ഷ തൈകളുടെ നടീല്‍ ജനപ്രതിനിധികളും കര്‍ഷകരും , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും , വിദ്യാര്‍ത്ഥികളും വൃക്ഷത്തെ നട്ടു പരിസ്ഥിതി ദിന ക്വിസ് , കര്‍ഷക വേഷ അനുകരണം എന്നീ മത്സരങ്ങളും നടന്നു സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്ര മേധാവി ഡോ ജി ജയലക്ഷ്മി സമ്മാനങ്ങള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ കെ , കൃഷി ഓഫീസര്‍ ആഷ്ലി മാത്യൂസ്, ജനപ്രതിനിധികളായ അല്‍ഫോന്‍സാ ജോസഫ് , കൊച്ചുറാണി സെബാസ്റ്റ്യന്‍, സന്ധ്യ സജികുമാര്‍, M N രമേശന്‍, ടെസി സജീവ് , വിനു കുര്യന്‍ , E K കമലാസനന്‍ , ജോയ്‌സ് അലക്‌സ് , ലതികാ സാജു, രമാ രാജു , ബിജു ജോസഫ് , ബേബി ജേക്കബ്, സനോജ് മിറ്റത്താനി , സദാനന്ദശങ്കര്‍ എന്നിവര്‍ ആശംസകള്‍നേര്‍ന്നു.
0 Comments