Breaking...

9/recent/ticker-posts

Header Ads Widget

ശക്തമായ മഴയില്‍ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.



ശക്തമായ മഴയില്‍ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.  മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വലിയമരുത് വട്ടിഞ്ച റോഡില്‍ കുണുക്കുംപാറയില്‍ പാറമടയോട് ചേര്‍ന്നുള്ള ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്.  
കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ ശക്തമായ മഴയിലാണ് ഭിത്തി തകര്‍ന്നത്.  ഇപ്പോള്‍ ഇവിടെ ഭാരവണ്ടികള്‍ ഇതുവഴി കടന്നു പോകരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകളും അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.  സ്‌കൂള്‍ ബസ്സുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയുടെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. സംരക്ഷണഭിത്തി പുനര്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചതായി പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments