മുട്ടുചിറ സെന്റ് ആഗ്‌നസ് ഹൈസ്‌കൂളില്‍ വിക്ടറി ഡേ ആഘോഷം നടന്നു. SSLC പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, USS NMMS എന്നിവയില്‍ നേട്ടം കൊയ്തവരെയും അനുമോദിച്ചു. സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം കൊല്ലത്താനത്ത് മലയില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു വാഴചാരിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് മെംമ്പര്‍ ജാന്‍സി സണ്ണി ,പിടിഎ പ്രസിഡന്റ് ജോണിക്കുട്ടി മാത്യു , അധ്യാപക പ്രതിനിധി സിനി പി. അബ്രഹാം വിദ്യാര്‍ത്ഥി പ്രതിനിധി റിയ ജോണി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments