Breaking...

9/recent/ticker-posts

Header Ads Widget

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.



ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ബുധനാഴ്ച ഉച്ചയോടെ അതിശക്തമായി വീശിയടിച്ച കാറ്റില്‍ ഏറ്റുമാനൂര്‍ മാടപ്പാട് വട്ടത്തറകളത്തില്‍ സുരേന്ദ്രന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഏകദേശം 35,000 രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 

വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രായാധിക്യവും രോഗങ്ങളുടെ അവശതയും മൂലം കഴിയുന്ന വൃദ്ധരായ ദമ്പതികള്‍ക്ക് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ വീട് നനയാത്ത സ്ഥിതിയിലാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്.

Post a Comment

0 Comments