ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തനസജ്ജമായ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് സിഡ്‌കോ വ്യവസായ സ്റ്റേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.
ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍. വിഷ്ണുരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും. കോട്ടയം ജില്ലയില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിഡ്‌കോയുടെ മാര്‍ക്കറ്റിംഗ്, മെറ്റീരിയല്‍ ഡിവിഷന്‍, ഓഫീസുകള്‍, സ്വന്തം ചിലവില്‍ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് ആണ് മാറുന്നത്.
0 Comments