വെട്ടിമുകള്‍ സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മരം ഒരു വരം ആണ് അത് ഭൂമിക്ക് കുടയായി മാറേണ്ടതാണെന്നും, മരങ്ങള്‍ നട്ട് ഭൂമിക്ക് പരവതാനി വിരിച്ച് ഈ ഭൗമിക മണ്ഡലത്തെ സംരക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ കൃഷി ഓഫീസര്‍ ജോസ്‌ന കുര്യന്‍ ,ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജ്യോതി റ്റി, വാര്‍ഡ് മെമ്പര്‍ തങ്കച്ചന്‍ കോണിക്കല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതാ ഷാജി ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ക്ലീറ്റസ് ടോം ഇടശ്ശേരില്‍ , കൃഷി ഓഫീസര്‍ അസിസ്റ്റന്റ് സുലജ കുമാരി വി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതിനുശേഷം പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങളുമായി സേവാഗ്രാം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് റാലി നടത്തി.
0 Comments