കാരിത്താസ് ആശുപത്രിയില്‍ റോബോട്ടിക് സെഞ്ച്വറി ആഘോഷം നടന്നു. കാരിത്താസ് ഹോസ്പിറ്റലില്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ 100 ഓര്‍ത്തോപീഡിക് ഇടുപ്പ്, മുട്ട് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമാണ് നടന്നത്. കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്മെന്റ് സെന്ററാണ് അതുല്യമായ നേട്ടം കരസ്ഥമാക്കിയത്. ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ഹാളില്‍ 'റോബോട്ടിക് സെഞ്ചുറി' പ്രോഗ്രാം ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പദ്മശ്രീ ഐ.എം. വിജയന്‍ നിര്‍വഹിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സി.ഇ.ഒ.യുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷനായിരുന്നു.
സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോ. ദിലീപ് ഐസക്, ഡോ. കുര്യന്‍ ഫിലിപ്പ്, ഡോ. ആനന്ദ് കുമരോത്ത് എന്നിവര്‍ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റലില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് ചടങ്ങില്‍ തന്റെ അനുഭവം പങ്കുവച്ചതും കൗതുകമായി. മധ്യകേരളത്തില്‍ ആദ്യമായി ചുരുങ്ങിയ കാലയളവ് കൊണ്ട് 100 ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കാരിത്താസ് ഹോസ്പിറ്റലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്തിന്റെ സാന്നിധ്യത്തില്‍ ആഘോഷത്തെ ആവേശഭരിതമാക്കിക്കൊണ്ട് 'ഗോള്‍ ചലഞ്ച്' മത്സരവും ഫ്‌ലാഷ്‌മോബും നടന്നു. ആശുപത്രി അങ്കണത്തില്‍ IM വിജയന് ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. കാരിത്താസ് ആശുപത്രിയുടെ ചുരുങ്ങിയ കാലയളവിലുള്ള ഈ നേട്ടം ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഓര്‍ത്തോപീഡിക് വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും മറ്റു നഴ്‌സിംഗ്, ടെക്‌നിക്കല്‍ ജീവനക്കാരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെയും രോഗീപരിചരണത്തിലെ മികവിന്റെയും ഫലമാണെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സി.ഇ.ഒ. യുമായ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
0 Comments