Breaking...

9/recent/ticker-posts

Header Ads Widget

സ്വാമി ഉദിത് ചൈതന്യയുടെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം സമാപിച്ചു.



കിടങ്ങൂരിന് ഭാഗവതകഥാ ശ്രവണ പുണ്യം പകര്‍ന്നു നല്‍കിയ സ്വാമി ഉദിത് ചൈതന്യയുടെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം സമാപിച്ചു. ഭാഗവത പാരായണത്തൊടൊപ്പം ശ്രോതാക്കളില്‍ മൂല്യബോധവും സാംസ്‌കാരികാവബോധവും വളര്‍ത്തുന്ന പ്രഭാഷണ പരമ്പരയുമായി നടന്നുവന്ന സ്പ്താഹ യജ്ഞത്തിന്റെ സമാപന ദിവസം കല്‍ക്കി അവതാരവും, സ്വര്‍ഗ്ഗാരോഹണവും അടക്കമുള്ള ഭാഗങ്ങളാണ് പാരായണം ചെയ്തത്.  

ഭാഗവതത്തിന്റെ പ്രാധാന്യവും കഥാസന്ദര്‍ഭങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട ജീവിതമൂല്യങ്ങളും വിശദീകരിച്ചു കൊണ്ട് സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി. യജ്ഞസമര്‍പ്പണം, യജ്ഞ പ്രസാദവിതരണം എന്നിവയും നടന്നു. കിടങ്ങൂര്‍ ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ  സപ്താഹയജ്ഞം സമര്‍പ്പിച്ച ഗോപിനാഥന്‍ നായര്‍, ഡോ. ഗിരിജനായര്‍ എന്നിവരെയും ഫ്‌ലോറന്‍സ് ണെറ്റിംഗേല്‍ പുരസ്‌കാരം നേടിയ ഷീലറാണിയെയും യജ്ഞ സമാപനത്തോടനുബന്ധിച്ച് ആദരിച്ചു. കിടങ്ങൂര്‍ ദേവസ്വം സെകട്ടറി ശ്രീജിത് നമ്പൂതിരി, മാനേജര്‍ ശ്യാംകുമാര്‍ എന്നിവരും പങ്കെടുത്തു. നിരവധി ഭക്തരാണ് സപ്താഹയജ്ഞത്തില്‍ പങ്കെടുക്കാന്‍ കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രാങ്കണത്തിലെത്തിയത്.

Post a Comment

0 Comments