മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്‌സിന്റെയും മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ NSS യൂണിറ്റിന്റെയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ആനത്താരയ്ക്കല്‍ CMI യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. ഒരു വര്‍ഷത്തേക്ക് കുട്ടികള്‍ക്ക് വായിക്കുവാനായി മംഗളം പത്രത്തിന്റെ വിതരണവും നടത്തപ്പെട്ടു. സമ്മേളനത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ ട്രീസ മേരി ബോബി, ജിന്‍സിമോള്‍ ഡൊമിനിക് എന്നിവര്‍നേതൃത്വംനല്‍കി.
0 Comments