Breaking...

9/recent/ticker-posts

Header Ads Widget

കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും



തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ജൂണ്‍ 18, 19 തീയതികളില്‍ നടക്കും. ഇരട്ടകളുടെ സംഗമവും സമര്‍പ്പണ ശുശ്രൂഷയും ജൂണ്‍  19 ന് നടക്കുമെന്ന് പള്ളിയധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെരുന്നാളിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 6.15ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ടിക്കും.

  പ്രധാന തിരുനാള്‍ ദിനമായ 19ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന, നൊവേന, 8.30 ന് ഇരട്ടകളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. 9.30ന് സമൂഹബലി. ഇരട്ടവൈദീകരായ ഫാ.റോയി കണ്ണഞ്ചിറ, ഫാ.റോബി കണ്ണഞ്ചിറ , ഫാ.റോജി മനയ്ക്കപ്പറമ്പില്‍ , ഫാ.റെജി മനയ്ക്കപ്പറമ്പില്‍, ഫാ.ആന്റോ പേഴുംകാട്ടില്‍, ഫാ.അജോ പേഴുംകാട്ടില്‍, ഫാ.ജസ്റ്റിന്‍ തയ്യില്‍ , ഫാ.ജിസ്റ്റോ തയ്യില്‍ ഫാ.ഡെയ്ന വടക്കേമുറിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 11.15 ന് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 12.15 ന് ഇരട്ടകളുടെ സമര്‍പണ ശുശൂഷയും നടക്കും.ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്, ഉണ്ടായിരിക്കും. വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാനയെ തുടര്‍ന്ന്  കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന:പ്രതിഷ്ഠിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍, കൈക്കാരന്മാരായ ബേബി എടാട്ടേല്‍, പൊന്നി പുളിങ്ങാപ്പള്ളില്‍, ജോസഫ് പാളിയില്‍, ജോര്‍ജ് പട്ടമന എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments